Magazines

കറുപ്പ്

കാലന്‍ കോഴിയുടെ നിലവിളി കാതില്‍ പെരുമ്പറ മുഴക്കുന്നു. ഇനി ചിരിയില്ല ചിന്തയില്ല പുകയുന്ന ചണ്ഡാല ചിതകള്‍ മാത്രം.. ഇതൊരു നിശബ്ദഘോഷയാത്ര.അവന്‍ നിശബ്ദനായിരുന്നു. ആരോ അവനോട് മെല്ലെ മന്ത്രിച്ചു. ദൂരങ്ങള്‍ താണ്ടുന്നുവോ...? നല്ലത്. പക്ഷേ നിന്നാല്‍ ഉണ്ടാക്കപ്പെട്ട ദൂരങ്ങള്‍ താണ്ടാന്‍ നിനക്കാവില്ലെന്നോര്‍ക്കുക... ചുറ്റും നോക്കുമ്പോള്‍ കറുത്ത നിഴലുകള്‍ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ.നിറങ്ങള്‍ നഷ്ടപ്പെട്ടവര്‍, ദൂരങ്ങളില്‍ അകപ്പെട്ടവര്‍. ആ ദൂരങ്ങള്‍ താണ്ടി , നഷ്ടപ്പെട്ട നിറങ്ങള്‍ ചേര്‍ത്ത് ഈ താളിലൊരു ചിത്രം വരച്ചു. ഒരു വെളുത്ത ജീവന്‍.

മൂന്നാമതൊരാള്‍ മുന്‍പേ നടക്കുന്നു

"ഇത് സംഭവിച്ചത് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് .ദയാശീലനും മരങ്ങളെ അത്യധികം സ്നേഹിച്ചിരുന്നവാനുമായ ആ വനപാലകന്‍ മരിച്ചിട്ട് എത്രയോ വര്‍ഷങ്ങളായി .അയാളുടെ മക്കള്‍ വലുതായപ്പോള്‍ പട്ടണത്തിലേക്ക് താമസം മാറ്റിയിരുന്നു .പക്ഷെ പുതിയ വനപാലകന്റെ വീടിനു മുമ്പിലുള്ള തുറന്ന പ്രദേശത്ത് ഒരു പൊക്കം കൂടിയ മെലിഞ്ഞു സുന്ദരിയായ ദേവദാരു മരം നിന്നിരുന്നു .ഓരോ പുതുവര്‍ഷത്തിന്റെ തലേദിവസവും തന്റെ കുട്ടിക്കാലത്തെപ്പറ്റി ഓര്‍ത്തുകൊണ്ട്."